കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമായിരുന്ന എൻ.ഭാസുരാംഗനെ സി.പി.ഐ പുറത്താക്കി.


തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമായിരുന്ന എൻ.ഭാസുരാംഗനെ സി.പി.ഐ പുറത്താക്കി. കണ്ടലയിലേത് ഗൗരവതരമായ സാഹചര്യമാണെന്ന് സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു. അതേസമയം ഇന്നലെ രാവിലെ ആറ് മണിക്ക് തുടങ്ങിയ ഇ.ഡി നടപടികൾ 24 മണിക്കൂർ പിന്നിട്ടു. ഭാസുരാംഗന്‍റെ വീട്ടിലും കണ്ടല സഹകരണ ബാങ്കിലുമുള്ള പരിശോധന തുടരുകയാണ്. ബാക്കി ഏഴിടങ്ങളിലെ പരിശോധന പൂർത്തിയായി
Previous Post Next Post