കാഞ്ഞിരപ്പള്ളി മേരിക്യൂൻസ് ഹോസ്പിറ്റലിലെ മോർച്ചറിയിൽ നിന്നും മൃതദേഹം മാറ്റി നൽകി ..,മാറിയ നൽകിയ ഒരു മൃതദേഹം ഇന്നലെ ദഹിപ്പിച്ചു , ,ആശുപത്രി പരിസരത്ത് സംഘർഷ സാധ്യത




കോട്ടയം i: കാഞ്ഞിരപ്പള്ളി മേരി ക്യൂൻ ഹോസ്പിറ്റലിലെ മോർച്ചറിയിൽ നിന്നും  മൃതദേഹം മാറ്റി നൽകി  ,മാറിയ നൽകിയ ഒരു മൃതദേഹം ഇന്നലെ  സംസ്ക്കരിച്ചു ,ചേനപ്പാടി സ്വദേശി കമലാക്ഷി ,ശോശാമ്മ എന്നിവരുടെ മൃതദേഹങ്ങളാണ് തമ്മിൽ മാറിയത് കമലാക്ഷിയുടെ മൃതദേഹത്തിനു പകരം കമലാക്ഷിയുടെ ബന്ധുക്കൾക്ക്  ശോശാമ്മയുടെ മൃതദേഹം ആശുപത്രി അധികൃതർ നൽകുകയായിരുന്നു

ചോറ്റി സ്വദേശിയായ ശോശാമ്മ ജോണി (86)ന്റെ മൃതദേഹമാണ് മാറിക്കൊടുത്തത്. ചിറക്കടവ് കവല സ്വദേശികൾക്കു നൽകിയ മൃതദേഹം ദഹിപ്പിച്ചു. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയായ മേരീ ക്യൂൻസിന് എതിരെയാണ്  പരാതി.
കൂട്ടിക്കലിലെ സെന്റ് ലൂപ്പസ് സിഎസ്ഐ പള്ളിയില്‍ ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു ശോശാമ്മ ജോണിന്റെ സംസ്കാരം നടത്തേണ്ടിയിരുന്നത്. അതിന്റെ ഭാഗമായി എട്ടുമണിയോടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി കുടുംബാംഗങ്ങൾ എത്തിയപ്പോഴാണ് മൃതദേഹം മാറിപ്പോയത് തിരിച്ചറിഞ്ഞത്. പിന്നീട് ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ മൃതദേഹം മറ്റൊരു കുടുംബത്തിനു നൽകിയിരുന്നു. മൃതദേഹം കൊടുത്ത കുടുംബം സംസ്കാരം നടത്തിയതായി പിന്നീട്  അറിഞ്ഞു. 

അതേസമയം, മകൻ തിരിച്ചറിഞ്ഞ മൃതദേഹമാണ് ബന്ധുക്കൾക്കു വിട്ടുനൽകിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം. കുടുംബാംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അടക്കമുള്ളവർ സ്ഥലത്തെത്തി. നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.

Previous Post Next Post