ബാറിൽ മധ്യവയസ്കനെ അടിച്ചുകൊന്നു…

 

തിരുവനന്തപുരം: പൂജപ്പുരയിൽ ബാറിൽ മധ്യവയസ്കനെ അടിച്ചുകൊന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവം. പൂന്തുറ സ്വദേശിയായ വിമുക്ത ഭടൻ പ്രദീപ്‌ പിള്ളയാണ് (54) കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ തുടങ്ങിയ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Previous Post Next Post