കുടുംബമായി യുഎഇയിലേക്ക് വരാൻ പ്ലാൻ ഉണ്ടോ? കുട്ടികൾക്ക് വിസക്കായിഫീസ് നൽകേണ്ടതില്ല; അറിയേണ്ടതെല്ലാംദുബായ്: ദുബായിലേക്ക് നിങ്ങൾ കുടുംബത്തെ കൊണ്ടുവരുന്നതിനുള്ള തയ്യാറെടുപ്പിലാണെങ്കിൽ കുട്ടികളുടെ കാര്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഒരു സന്തോഷ വാർത്തയുണ്ട്. കുട്ടികൾക്ക് വിസക്കായി ഇനി ഫീസ് നൽകേണ്ടതില്ല. അംഗീകൃത ട്രാവൽ ഏജൻസികൾ വഴി വിസ എടുത്താൽ മാതാപിതാക്കൾക്കൊപ്പം കുട്ടികൾക്ക് ഫ്രീയായി ദുബായിലേക്ക് വരാം. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് ഈ ഇളവ് ലഭിക്കുന്നത്. യുഎഇക്ക് അകത്തും പുറത്തുമുള്ള അംഗീകൃത ട്രാവൽ ഏജൻസികൾ മുഖേന മാത്രമാണ് ഈ ഓഫർ ലഭിക്കുകയുള്ളുവെന്ന് യുഎഇയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.ഒരുമിച്ച് യാത്ര ചെയ്യുന്ന കുടുംബങ്ങൾക്ക് ഒറ്റത്തവണ അപേക്ഷിക്കുന്നതിലൂടെ തന്നെ ഫാമിലി ഗ്രൂപ്പ് വിസ ലഭിക്കും. 30 മുതൽ 60 ദിവസം വരെ കാലാവധിയുള്ള ഹ്രസ്വകാല ടൂറിസ്റ്റ് വിസകൾക്കായും ഇപ്പോൾ അപേക്ഷിക്കാം. ആവശ്യമെങ്കിൽ ഈ വിസ പരമാവധി 120 ദിവസത്തേക്ക് നീട്ടാം. വിസയുടെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ അത് പുതുക്കണം.


വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

ടൂറിസ്റ്റ് വിസ : 30-60 ദിവസത്തെ ഹ്രസ്വകാല ടൂറിസ്റ്റ് വിസ - 120 ദിവസത്തേക്ക് നീട്ടാം.

ഗ്രൂപ്പ് വിസ (കുടുംബാംഗങ്ങൾക്ക്):
അംഗീകൃത ട്രാവൽ ഏജൻസി മുഖേന ഈ വിസക്കായി അപേക്ഷിക്കാം

വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് പാസ്‌പോർട്ട് പകർപ്പ് കെെവശം ഉണ്ടായിരിക്കണം. പാസ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം. പാസ്‌പോർട്ട് സൈസ് ഫോട്ടോ ഉണ്ടായിരിക്കണം. പിന്നീട് എല്ലാ വിവരങ്ങളും ആവശ്യമായ രേഖകളും GDFRA വെബ്‌സൈറ്റിൽ നൽകണം (വെബ്‌സൈറ്റ് https://smart.gdrfad.gov.ae.)

ജിസിസി രാജ്യങ്ങളിൽ താമസമിക്കുന്ന ഒരു വിദേശിക്ക് ദുബായിലേക്ക് വരണമെങ്കിൽ 30 ദിവസം കാലാവധിയുള്ള വിസ ലഭിക്കും. ഈ വിസ ഉപയോ​ഗിച്ച് ദുബായിലേക്ക് വരാം. 30 ദിവസത്തിന് ശേഷം ദുബായിൽ തുടരാൽ വേണ്ടി ഒരിക്കൽ വിസ നീട്ടാൻ സാധിക്കും. അതിന് ശേഷം രാജ്യത്ത് തുടർന്നാൽ അത് ക്രിമിനൽ കുറ്റമാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്​

രാജ്യത്ത് പ്രവേശിക്കുന്നതിന് വേണ്ടി ഒരു സാധുവായ പാസ്പോർട്ട് കെെവശം ഉണ്ടായിരിക്കണം
റസിഡൻസ് പെർമിറ്റിന്റെ പകർപ്പ് അല്ലെങ്കിൽ താമസരേഖ, തൊഴിൽ വ്യക്തമാക്കുന്ന രേഖ എന്നിവയുണ്ടായിരിക്കണം.
ഒരു ഫോട്ടോ ( വെളുത്ത പശ്ചാത്തലം ഉള്ള ഫോട്ടോ)

https://smart.gdrfad.gov.ae എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക
വിവരങ്ങൾ ശരിയായി നൽകുക
ഫീസ് അടയ്ക്കുക
നടപടി പൂർത്തിയായാൽ വിസ ഉപയോക്താവിന്റെ ഇമെയിലിലേക്ക് വരും
റെസിഡൻസി വിസ മൂന്ന് മാസത്തേക്ക് സാധ്യതയുള്ളതായിരിക്കും
പാസ്‌പോർട്ടിന് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കും
നൽകിയ വിവരങ്ങൾ പൂർണ്ണമല്ലെങ്കിൽ അപേക്ഷ തള്ളും

Previous Post Next Post