മകന്റെ ജന്മദിനത്തില്‍ വീണ്ടും സാനിയ മിര്‍സയുടെ നിഗൂഢ പോസ്റ്റ്; വിവാഹമോചന കിംവദന്തികള്‍ക്ക് ആക്കം കൂടിദുബായ്: മകന്റെ പിറന്നാള്‍ ആഘോഷത്തില്‍ ഭര്‍ത്താവും മുന്‍ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ശുഐബ് മാലിക്കിനെ കണ്ടശേഷം മുന്‍ ഇന്ത്യന്‍ ടെന്നിസ് സെന്‍സേഷന്‍ സാനിയ മിര്‍സ മറ്റൊരു നിഗൂഢ പോസ്റ്റ് കൂടി സമൂഹമാധ്യമത്തില്‍ പങ്കിട്ടു. താന്‍ കടന്നുപോകുന്ന അവസ്ഥയെ കുറിച്ചുള്ള കൃത്യമായ സൂചനകള്‍ നല്‍കിയ പോസ്റ്റ് വിവാഹമോചനം ചെയ്‌തെന്ന കിംവദന്തികള്‍ക്ക് ആക്കംകൂട്ടുകയും ചെയ്തു.മകന്‍ ഇസാന്‍ മിര്‍സ മാലിക്കിന്റെ അഞ്ചാം ജന്മദിനം ദുബായില്‍ ശുഐബ് മാലിക്കിനൊപ്പം ആഘോഷിച്ചതിന്റെ ചിത്രം സാനിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. ശുഐബുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒരു ദിവസത്തിന് ശേഷമാണ് സാനിയ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ വലിയ സൂചനകള്‍ നല്‍കുന്ന വാചകം പങ്കിട്ടത്.'ശക്തരും സ്വതന്ത്രരുമായ എല്ലാ സ്ത്രീകള്‍ക്കു പിന്നിലും മറ്റുള്ളവരെ ആശ്രയിക്കാതെ ഒറ്റയ്ക്ക് നില്‍ക്കാന്‍ പഠിക്കേണ്ട ഒരു കൊച്ചു പെണ്‍കുട്ടിയുണ്ട്' എന്ന് സാനിയ എഴുതി. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രത്തിന് ജന്മദിനാശംസകള്‍. എനിക്ക് ചുറ്റും എത്ര ഇരുണ്ടതാണെങ്കിലും, നിന്റെ പുഞ്ചിരി എല്ലാം മികച്ചതാക്കുന്നു. നിന്നെ നല്‍കി അനുഗ്രഹിച്ചതിന് ഞാന്‍ അല്ലാഹുവിനോട് വളരെ നന്ദിയുള്ളവളാണ്. നിരുപാധിക സ്‌നേഹത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്താണെന്ന് കാണിച്ചുതന്നതിന് നന്ദി. നിനക്ക് എന്റെ ഹൃദയം എന്നേക്കും ഉണ്ട് എന്റെ കുഞ്ഞേ...' സാനിയ കുറിച്ചു.ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിക്ക് പിന്നാലെ മകന്‍ ഇസാന്റെ ജന്മദിന ആഘോഷങ്ങളില്‍ നിന്നുള്ള ഫോട്ടോകള്‍ ഉണ്ടായിരുന്നു. കേക്ക് മുറിക്കല്‍ ചടങ്ങിനിടെ മകനോടൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങളില്‍ സാനിയയുടെ സഹോദരി അനം മിര്‍സയുടെ മകള്‍ ദുവയും ഉണ്ടായിരുന്നു. വേര്‍പിരിഞ്ഞതായി അഭ്യൂഹങ്ങള്‍ പരക്കുന്ന ദമ്പതികള്‍ വീണ്ടും ഒരൊറ്റ ഫ്രെയിമില്‍ കണ്ടത് പലരെയും അത്ഭുതപ്പെടുത്തി. മകന്റെ അഞ്ചാം ജന്മദിന ആഘോഷത്തില്‍ ദമ്പതികളുടെ ഒത്തുചേരലിന് ആരാധകരില്‍ നിന്ന് ധാരാളം പ്രതികരണങ്ങള്‍ ലഭിച്ചു.ജന്മദിനത്തില്‍ മകനെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്നതും സാനിയ പശ്ചാത്തലത്തില്‍ നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ ശുഐബും പങ്കിട്ടു. 'ഹാപ്പി ബര്‍ത്ത്‌ഡേ ബേട്ടാ... ബാബ നിന്നെ സ്‌നേഹിക്കുന്നു' എന്നെഴുതി ചുവന്ന ഹൃദയ ഇമോജിയും പങ്കിട്ടു.


സാനിയയും ശഐബും 2010ലാണ് വിവാഹിതരായത്. 2018ലാണ് ആണ്‍കുഞ്ഞ് പിറന്നത്. വേര്‍പിരിയല്‍ സംബന്ധിച്ച് 2022 നവംബര്‍ മുതല്‍ അഭ്യൂഹം പരിന്നിരുന്നു. വിവാഹമോചിതരായെന്ന് ദമ്പതികള്‍ ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും ദീര്‍ഘകാലമായി അകന്നുകഴിയുകയാണ്.

Previous Post Next Post