നിരോധനത്തിനെതിരായ പി.എഫ്.ഐ ഹർജി തള്ളി സുപ്രീം കോടതി


 
നിരോധനത്തിനെതിരായ പോപ്പുലർ ഫ്രണ്ടിൻറെ ഹർജി സുപ്രീം കോടതി തള്ളി. പി.എഫ്.ഐ ആദ്യം സമീപിക്കേണ്ടത് ഡൽഹി ഹൈക്കോടതിയെ ആണെന്ന് ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു. കഴിഞ്ഞ വർഷമാണ് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത്. നിരോധനം യു.എ.പി.എ ട്രൈബ്യൂണൽ ശരിവെക്കുകയും ചെയ്തു. ഇതിനെതിരെയായിരുന്നു ഹർജി. ആദ്യം കേൾക്കേണ്ടത് ദില്ലി ഹൈക്കോടതിയാണ്. അതിന് ശേഷം വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് കോടതി നിർദ്ദേശം.
Previous Post Next Post