മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ; വൈൻ നിർമ്മിച്ച് സൂക്ഷിച്ചു; യൂട്യൂബർ അറസ്റ്റിൽപാലക്കാട്: മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. യൂട്യൂബറും ചെർപ്പുളശ്ശേരി സ്വദേശിയുമായ അക്ഷജാണ് അറസ്റ്റിലായത്. യൂട്യൂബ് വീഡിയോ പ്രചരിപ്പിച്ചതിന് പുറമേ വൈൻ നിർമ്മിച്ച് സൂക്ഷിച്ചതിനുമാണ് യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തത്.

യൂട്യൂബിൽ വീഡിയോ പങ്കുവച്ചതിന് പിന്നാലെ അക്ഷജിനെതിരെ എക്‌സൈസിന് പരാതി ലഭിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ്. ചെർപ്പുളശ്ശേരി റെയ്ഞ്ചിലെ എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിന്റെ വീട്ടിൽ പരിശോധന നടത്തി. 

വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറ, ശബ്ദം റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച നോയ്‌സ് റിഡക്ഷൻ മൈക്ക്, വീഡിയോ എഡിറ്റ് ചെയ്യുന്നതിനും യൂ ട്യൂബിൽ അപ്ലോഡ് ചെയ്യുന്നതിനും റെക്കോർഡ് ചെയ്ത വീഡിയോകളും വീഡിയോ ഫൂട്ടേജുകളും സൂക്ഷിക്കുന്നതിനും ഉപയോഗിച്ച ലാപ്പ്‌ടോപ്പ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

വീട്ടിൽ നിന്നും വൈൻ നിർമ്മാണത്തിന് തയ്യാറാക്കിയ 20 ലിറ്റർ വാഷ് മിശ്രിതവും പിടികൂടി. 5 ലിറ്റർ വൈനാണ് പിടിച്ചെടുത്തത്. ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
Previous Post Next Post