നവകേരള സദസിനായി സ്‌കൂൾ ബസുകൾ… സർക്കുലർ പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്…..


നവകേരള സദസിനായി സ്‌കൂൾ ബസുകൾ വിട്ടു നൽകണമെന്ന സർക്കുലർ പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് സർക്കുലർ പിൻവലിച്ചത്. തുടർനടപടി വേണ്ടെന്നും സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. നവകേരള സദസിന് സ്‌കൂൾ ബസുകൾ വിട്ട് നൽകിയതും കുട്ടികളെ സ്വീകരണ ചടങ്ങിൽ പങ്കെടുപ്പിച്ചതും ഹൈക്കോടതിയുടെ വിമർശനത്തിന് കാരണമായിരുന്നു.
Previous Post Next Post