വിവാഹം ‘എയറില്‍’... മകളുടെ വിവാഹം വിമാനത്തില്‍ നടത്തി പ്രവാസി വ്യവസായി


ദുബൈ : യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസായിയുടെ മകളുടെ വിവാഹം വിമാനത്തില്‍. 

ഇന്ത്യന്‍ വ്യവസായിയായ ദിലീപ് പോപ്ലിയുടെ മകളുടെ വിവാഹമാണ് വിമാനത്തില്‍ വെച്ച് നടന്നത്. സ്വകാര്യ വിമാനത്തില്‍ നടത്തിയ വിവാഹത്തിന്റെ വീഡിയോ വൈറലായി രിക്കുകയാണ്.

നവംബര്‍ 24നാണ് ദിലീപിന്റെ മകള്‍ വിധി പോപ്ലിയും ഹൃദേഷം സൈനാനിയും വിവാഹിതരായത്. വിവാഹത്തിനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് പാട്ടും നൃത്തവുമായി ആഘോഷമാക്കുന്നതും വീഡിയോയില്‍ കാണാം. 

വിമാനത്തില്‍ ചടങ്ങുകള്‍ക്കായി ഒരു പ്രത്യേക സ്ഥലം ഉണ്ടായിരുന്നു. 350ഓളം അതിഥികളും വിവാഹത്തിൽ പങ്കുചേർന്നു. 

ഹൈസ്‌കൂള്‍ കാലം മുതലുള്ള തന്റെ പ്രണയിനിയെ വിമാനത്തില്‍ വെച്ച് വിവാഹം കഴിച്ചതില്‍ വളരെ സന്തോഷവാനാണെന്നും ജെടെക്‌സിനും മറ്റുള്ളവര്‍ക്കും നന്ദിയുണ്ടെന്നും സൈനാനി പറഞ്ഞു.

 വിവാഹത്തിനായി സ്വകാര്യ ചാര്‍ട്ടര്‍ ഫ്‌ലൈറ്റ് ഓപ്പറേറ്റായ ജെറ്റെക്‌സ് ബോയിങ് 747 വിമാനം ദുബൈയില്‍ നിന്ന് പുറപ്പെട്ട് മൂന്ന് മണിക്കൂര്‍ യാത്രക്കായി ഒമാനിലേക്ക് പറന്നു. ഇതിനിടയിലാണ് വിവാഹ ചടങ്ങുകൾ നടത്തിയത്.
Previous Post Next Post