ഒമാനിൽ മ​ല​യാ​ളി ബ്ലൂ ​കോ​ള​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു; കയ്യടക്കി യുപി - ബിഹാർ സ്വദേശികൾ മസ്കറ്റ്: ജിസിസി രാജ്യങ്ങളിൽ ഒരു കാലത്ത് ജോലിക്കായി പോയിരുന്നത് മലയാളികൾ ആയിരുന്നു. സൗദി. യുഎഇ, കുവെെറ്റ്, ഒമാൻ. ഖത്തർ. ബഹ്റെെൻ തുടങ്ങിയ രാജ്യത്തേക്ക് ആണ് മലയാളികൾ ഒരു കാലത്ത് പോയിരുന്നത്. എന്നാൽ പുതിയ പഠനങ്ങൾ പറയുന്നത് ജിസിസി രാജ്യങ്ങളിൽ മലയാളി ബ്ലൂ കോളർ തൊഴിലാളികളുടെ എണ്ണം കുറയുന്നു എന്നാണ് . യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ഹണ്ടർ’ നടത്തിയ പഠനത്തിലാണ് കേരളത്തിൽ നിന്നും ജിസിസി രാജ്യങ്ങളിലേക്ക് വരുന്ന മലയാളി ബ്ലൂ കോളർ തൊഴിലാളികളുടെ എണ്ണം കുറയുന്നതായി കണക്കുകൾ പുറത്തുവരുന്നു.ജി.സി.സി രാജ്യങ്ങളിലെ ആദ്യകാലത്ത് നിർമ്മിച്ച എല്ലാ കെട്ടിടങ്ങളിലും മലയാളികളുടെ കെെയ്യൊപ്പ് ഉണ്ടായിരിക്കും. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. ഉത്തർപ്രദേശുകാരും ബിഹാറികളുമാണ് കെട്ടിടങ്ങളുടെ പണിക്കായി എത്തുന്നത്. ഇപ്പോൾ ജിസിസിയിലേക്ക് വരുന്ന മലയാളികളുടെ എണ്ണം 90 ശതമാനത്തോളം കുറഞ്ഞതായാണ് ഹണ്ടർ പറയുന്നത്. ബ്ലൂ കോളർ തൊഴിലാളികൾക്ക് വളരെ കായിക അധ്വാനം ആവശ്യമാണ്.കേരളത്തിൽ നിന്ന അല്ലാതെ ഈ വർഷം ആദ്യ ഏഴ് മാസങ്ങളിൽ ഇന്ത്യയിൽ നിന്നും ജിസിസി രാജ്യങ്ങളിലെത്തുന്ന ബ്ലു കോളർ ജോലിക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. 50 ശതമാനം ആണ് വർധിച്ചിരിക്കുന്നത്. അതിൻ ആണ് ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽനിനുള്ള തൊഴിലാളികൾ കൂടുതലായി എത്തുന്നത്. 20നും 40നും ഇടക്കുള്ള ജോലിക്കാർ ആണ് ജിസിസി രാജ്യങ്ങളായ യുഎഇ. സൗദി. ഖത്തർ. ഒമാൻ, കുവെെറ്റ്. ബഹ്റെെൻ എന്നീ രാജ്യങ്ങളിലേത്ത് എത്തുന്നത്. കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികൾ ആയിരുന്നു ആദ്യ കാലത്ത് കൂടുതലായി എത്തിയിരുന്നു ഇതാണ് ഇപ്പോൾ മാറിയിരിക്കുന്നത്.


ജിസിസി രാജ്യങ്ങളിലേക്ക് ആദ്യ കാലത്ത് പുരുഷന്മാരാണ് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ സ്ത്രീകളും എത്തുന്നുണ്ട്. സ്ത്രീകൾ എത്തുന്നത് കൂടുതലായും ഹോസ്പിറ്റാലിറ്റി മേഖലയിലാണ്. മലയാളികളുടെ എണ്ണം ഈ മേഖലയിൽ ആണ് . പത്തുവർഷം മുമ്പ് ഈ രംഗത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ അവിടെ മലയാളികളും തമിഴൻമാരും ആണ് കൂടുതലായി ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. ഒമാനിലെ നിർമാണ കമ്പനികൾ അധികവും മലയാളികളുടെ കെെവശം ആയിരുന്നു. ആ കാലത്ത് നിർമ്മിച്ചിരുന്ന റോഡു പണിക്കും, കെട്ടിട നിർമ്മാണ് ജോലിക്കും കൂടുതലായി മലയാളികൾ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ മലയാളികളായ തൊഴിലാളികളുടെ എണ്ണം കുറഞ്ഞു വരുകയാണ്. കേരളത്തിലെ പുതിയ തലമുറ വിദ്യാസമ്പന്നർ ആണ്. നല്ലൊരു ശതമാനം പേരും വിദ്യാഭ്യാസമുള്ളവർ ആയതിനാൽ പുതിയ ജോലികൾ നോക്കുന്നു. ബിരുദം ഉള്ളവർ നിർമാണ ജോലികൾ നോക്കില്ല. ഒമാനിൽ നിർമാണ രംഗത്തും വലിയ മാറ്റങ്ങൾ ആണ് വന്നിരിക്കുന്നത്. പുതിയ തലമുറ നല്ല വിദ്യാഭ്യാസം നൽകിയാണ് വളർത്തുന്നത്. ഗൾഫ് രാജ്യങ്ങളിലെ മരുഭൂമികളിൽ മക്കളെ എത്തിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് തന്നെ എല്ലാവരും മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നു.
Previous Post Next Post