‘മുഖ്യമന്ത്രിക്ക് പിന്തുണയറിയിച്ച് പാണക്കാട്ട് ഹൈദരലി തങ്ങളുടെ മരുമകൻ’; നവ കേരള സദസിൽ പങ്കെടുത്തു

‘മുഖ്യമന്ത്രിക്ക് പിന്തുണയറിയിച്ച് പാണക്കാട്ട് ഹൈദരലി തങ്ങളുടെ മരുമകൻ’; നവ കേരള സദസിൽ പങ്കെടുത്തു
മലപ്പുറം: നവകേരള സദസിലെ ലീഗ് സാന്നിധ്യം ചര്‍ച്ചയാകുന്നതിനിടെ, പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന്‍ ഹസീബ് സഖാഫ് തങ്ങള്‍ തിരൂരില്‍ നവകേരള സദസില്‍ പങ്കെടുത്തു.

തിരൂരിലെ പ്രഭാത യോഗത്തിലാണ് ഹസീബ് സഖാഫ് തങ്ങള്‍ പങ്കെടുത്തത്. കക്ഷി രാഷ്ട്രീയം യോഗത്തില്‍ പ്രസക്തമല്ല. വികസനമാണ് പ്രധാനമെന്ന് ഹസീബ് സഖാഫ് തങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ അതിവേഗ പാത യാഥാര്‍ഥ്യമാകണമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം ലീഗ് നേതാവ് പി പി ഇബ്രാഹിമും യോഗത്തില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് നേതാവ് സി മൊയ്തീനും നവകേരള സദസിനെത്തി. തിരുന്നാവായ മുന്‍ ബ്ലോക്ക് പ്രസിഡന്റായ സി മൊയ്തീന്‍ പ്രഭാത യോഗത്തിനാണ് പങ്കെടുത്തത്. നവ കേരള സദസ് ഇന്ന് മുതല്‍ മലപ്പുറത്താണ് പര്യടനം. തിരൂരിലാണ് പ്രഭാത യോഗത്തിന് ശേഷം രാവിലെ 11ന് പൊന്നാനി മണ്ഡലത്തിലാണ് ആദ്യ പരിപാടി.

വൈകിട്ട് മൂന്ന് മണിക്ക് തവനൂരിലും നാലരക്ക് തിരൂര്‍ മണ്ഡലത്തിലും നവ കേരള സദസ് നടക്കും. വൈകിട്ട് ആറ് മണിക്കാണ് താനൂര്‍ മണ്ഡലത്തിലെ പരിപാടി. നവ കേരള സദസിനോട് അനുബന്ധിച്ച് മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്
Previous Post Next Post