വിളംബര ജാഥയിൽ പങ്കെടുത്തല്ല;അങ്കണവാടി ജീവനക്കാരോട് വിശദീകരണം ചോദിച്ചു


 

നവകേരള സദസിന്റെ വിളംബര ജാഥയിൽ പങ്കെടുക്കാത്ത അങ്കണവാടി ജീവനക്കാരോട് വിശദീകരണം ചോദിച്ചു ഐ.സി.ഡി.എസ് സൂപ്രവൈസർ.
 മലപ്പുറം പൊൻമള്ള ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി ജീവനക്കാരോടാണ് വിശദീകരണം ചോദിച്ചത്.
നാലു മണിക്ക് നടന്ന വിളംബര ജാഥയിൽ പങ്കെടുക്കാതെ വീട്ടിലേക്ക് പോയവർ വ്യക്തമായ കാരണം എഴുതി തരണമെന്നാണ് സൂപ്പർ വൈസർ ആവശ്യപ്പെട്ടത്.
ജീവനക്കാരുടെ വാട്സ്ആപ് ഗ്രൂപ്പിലായിരുന്നു സന്ദേശം.

പൊന്മള പഞ്ചായത്തിൽ  നവകേരള സദസുമായി ബന്ധപ്പെട്ട വിളംബര ജാഥ സംഘടിപ്പിച്ചിരുന്നു.

 ജാഥയിൽ നിർബന്ധമായി പങ്കെടുക്കണമെന്ന് നേരത്തെ തന്നെ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു.

 ഇതിൽ പങ്കെടുക്കാതെ മടങ്ങിയവരോടാണ് വിശദീകരണം തേടിയിരിക്കുന്നത്.

 നവകേരള സദസ്സിലേക്ക് ആളെക്കൂട്ടാൻ ആളുകളെ ഭീഷണിപ്പെടുത്തി എത്തിക്കുന്നുവെന്ന ആക്ഷേപങ്ങൾ ഉയരുന്നതിനിടെയാണ് സംഭവം.
Previous Post Next Post