കോട്ടയത്തെ അഭിഭാഷകർ ഇന്ന് കോടതി ബഹിഷ്കരിക്കുംകോട്ടയം :കോട്ടയത്തെ അഭിഭാഷകർ ഇന്ന് കോടതി ബഹിഷ്കരിച്ച് പ്രതിഷേധ സമരം നടത്തും
ചീഫ് ജുഡീഷ്യൽ കോടതിയിൽ നിന്നുമുള്ള പരാതി പ്രകാരം മുതിർന്ന അഭിഭാഷകൻ അഡ്വ. നവാബ് എം പി ക്കെതിരെ എഫ്ഐആർ എടുത്ത നടപടിയിലും അഭിഭാഷകരോട് മോശമായ രീതിയിലുള്ള പെരുമാറ്റത്തിനെതിരെയുമാണ് കോട്ടയത്തെ അഭിഭാഷകർ  ഇന്ന് (23/11/23 )  കോട്ടയം ഡിസ്ട്രിക്ട് സെന്ററിലെ മുഴുവൻ കോടതി നടപടികളിൽ നിന്നും വിട്ടുനിൽക്കുവാൻ തീരുമാനിച്ചത്.

ഏഴു ദിവസത്തിനുള്ളിൽ അഭിഭാഷകനെ പ്രതിവർഗ്ഗത്തിൽ നിന്നും കുറവ് ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം അനിശ്ചിതകാലത്തേക്ക് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ബഹിഷ്കരിക്കുവാനും കോട്ടയം ബാർ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
Previous Post Next Post