കഞ്ചാവുമായി കെ.എസ്‍.യു സ്ഥാനാർഥി പിടിയിൽ

 
തിരുവനന്തപുരം: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച കെ.എസ്‍.യു സ്ഥാനാർഥി കഞ്ചാവുമായി പിടിയിൽ. കാഞ്ഞിരംകുളം ഗവ. കോളേജിലെ കെ.എസ്‍.യു സ്ഥാനാർഥിയായ സൂരജിനെയാണ് പൂവാർ പൊലീസ് പിടികൂടിയത്.

കാഞ്ഞിരംകുളം ഗവ. കോളേജ് ഇലക്ഷനിൽ ഇക്കണോമിക്സ് അസോസിയേഷൻ പ്രതിനിധിയായാണ് ഇയാൾ കെ.എസ്‍.യു പാനലിൽ മത്സരിച്ചത്. പൂവാർ പരണിയം വഴിമുക്ക് ഭാഗത്ത് നിന്നുമാണ് കഞ്ചാവുമായി ഇയാളെ പൊലീസ് പിടികൂടിയത്. ഇലക്ഷൻ നടപടികൾ പുരോഗമിക്കവെയാണ് സംഭവം. ഇലക്ഷൻ വിജയത്തിനായി കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കൾ കോളേജിൽ എത്തിച്ച ശേഷമാകാം ഇയാൾ ഇവിടേക്ക് എത്തിയതെന്നും പൊലീസ് പറഞ്ഞു. എന്നാൽ ഇലക്ഷനിൽ കെ.എസ്‍.യു ദയനീയമായി പരാജയപ്പെടുകയായിരുന്നു.


Previous Post Next Post