പനച്ചിക്കാട് പരുത്തുംപാറയിൽ പ്രഭാത സവാരിക്കിറങ്ങിയ റിട്ടയേർഡ് അധ്യാപികയുടെ നാലു പവൻ തൂക്കം വരുന്ന സ്വർണമാല ബൈക്കിലെത്തിയ മോഷ്ടാക്കൾ കവർന്നു.
Kottayam : പിടിവലിക്കിടെ നിലത്തു വീണ വയോധികയായ അധ്യാപികയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. ഹെൽമറ്റ് ധരിച്ചു രണ്ടു പേർ ബൈക്കിൽ മുന്നോട്ടു വരുന്നു. യു ടേൺ എടുത്ത ബൈക്ക് വന്ന വഴിയെ തിരിക പോകുന്നു. റൊഡരികിലൂടെ നടന്നു വരുന്ന പദ്മിനി എന്ന റിട്ടയേർഡ് അധ്യാപികയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുന്നു. മിന്നലാക്രമണത്തിൻറെ നടുക്കത്തിൽ നിലത്തു വീണ അധ്യാപികയെ തിരിഞ്ഞു പോലും നോക്കാതെ മോഷ്ടാക്കൾ ബൈക്കിൽ കടന്നു കളയുന്നു. ഇതാണ് സംഭവിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post