നിര്‍മാണം നടക്കുന്ന മേല്‍പ്പാലത്തില്‍നിന്ന് കേബിള്‍ മോഷ്ടിച്ച പ്രതികള്‍ പിടിയില്‍

ചിറയിന്‍കീഴ്: ബി.എസ്.എന്‍.എല്‍. കേബിള്‍ മോഷണം നടത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. കൊല്ലം കല്ലുവാതുക്കല്‍ സ്വമദശികളായ മനു, സുജിത്ത്, കണ്ണന്‍, ഉല്ലാസ്, നാവായിക്കുളം സ്വദേശി അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്. 

ആറിന് വെളുപ്പിനാണ് സംഭവം. റെയില്‍വേ പാളത്തിന് സമീപം നിര്‍മാണം നടക്കുന്ന മേല്‍പ്പാലത്തിന് സമീപത്തുനിന്ന് കേബിള്‍ മോഷ്ടിക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
Previous Post Next Post