മീനടം:  ഗ്രാമപഞ്ചായത്തിന്റെയും   ബി ജി ഫെഡറേഷന്റെയും ജൽജീവൻ നിർവഹണ ഏജൻസിയായ കേരള റൂറൽ വാട്ടർ സപ്ലൈ & സാനിറ്റേഷൻ ഏജൻസിയുടെയും നിർവഹണ സഹായ ഏജൻസിയായ സി ഡി എസ് കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ജൽജീവൻ മിഷൻ അവലോകന യോഗ തീരുമാനങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നു. 
മീനടം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ജൽജീവൻ മിഷൻ വഴി കുടിവെള്ള കണക്ഷൻ ആവശ്യമുള്ളവർക്ക് തീരുമാനിച്ചിരിക്കുന്ന ഗുണഭോക്തൃ വിഹിതത്തിന്റെ ആദ്യ ഗഡുവും നിലവിൽ ജലനിധി പദ്ധതി വഴി കണക്ഷൻ ഉള്ളവർക്ക് മെച്ചപ്പെട്ട സർവീസ് ലഭ്യമാകുന്നതിനാൽ നിശ്ചയിച്ചിരിക്കുന്ന അധിക  ഗുണഭോക്തൃ വിഹിതത്തിന്റെ ആദ്യ ഗഡുവും നവംബർ 15ന് മുമ്പ് അടക്കേണ്ടതാണ്. പുതിയ കണക്ഷൻ പിന്നീട് എടുക്കുന്നവർ കൂടിയ തുക നൽകേണ്ടി വരും. നിലവിൽ കണക്ഷൻ ഉള്ളവർ വിഹിതം അടക്കാതെ വന്നാൽ കുടിശികയായി രേഖപ്പെടുത്തുമെന്നും ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മോനിച്ചൻ കിഴക്കേടം അറിയിച്ചു.



Previous Post Next Post