അടിച്ച പൊലീസുകാരന്റെ ഫോട്ടോ സഹിതം ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു നേതാവ് നസിയ മുണ്ടപ്പള്ളിതിരുവനന്തപുരം: മന്ത്രി ആർ ബിന്ദുവിന്റെ വസതിയിലേക്ക് കെഎസ്‌യു സംഘടിപ്പിച്ച മാർച്ചിൽ പരിക്കേറ്റവർ പോലീസിന് എതിരെ പരാതി നൽകി കെഎസ്‌യു നേതാവ് നസിയ മുണ്ടപ്പള്ളി. തന്റെ മുഖത്ത് ലാത്തി കൊണ്ട് അടിച്ച പോലീസുകാരനെതിരെ മനുഷ്യാവകാശ കമ്മീഷനും, വനിതാ കമ്മീഷനും, പോലീസ് ഡിജിപിക്കും, സിറ്റി പോലീസ് കമ്മീഷണർക്കും, കന്റോൺമെന്റ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്കും നസിയ പരാതി നൽകിയിട്ടുണ്ട്.

തൃശ്ശൂർ കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു കൂട്ടുനിന്നുവെന്ന് ആരോപിച്ചായിരുന്നു മാർച്ച്. മാർച്ചിനിടെ പൊലീസിന്റെ അടി കൊണ്ട് കെഎസ്യു സംസ്ഥാന നിർവാഹക സമിതി അംഗമായ നസിയ മുണ്ടപ്പള്ളിക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
പോലീസിനെ ആക്രമിച്ച ഫോട്ടോയും വിവരങ്ങളും ഒരാളുടെ പരാതി നൽകി. വനിതാ പൊലീസിന്റെ അസാന്നിധ്യത്തിലും സമരത്തിലെത്തുന്ന വനിതകൾക്കെതിരെ പുരുഷ പൊലീസിൽ നിന്നും നേരിടേണ്ടിവരുന്ന അസഭ്യവർഷവും അതിക്രമങ്ങളും അവസാനിപ്പിക്കുന്നതിന് വേണ്ടി നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു
Previous Post Next Post