മണ്ഡലം മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് എരുമേലിയിൽ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്ന സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. പൊൻകുന്നം ടൗൺഹാളിൽ വച്ച് നടന്ന പരിശീലന പരിപാടി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ അഡീഷണൽ എസ്.പി വി.സുഗതൻ, കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി. എം അനിൽകുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സാജു വർഗീസ്, കാഞ്ഞിരപ്പള്ളി ആർ.റ്റി.ഓ ഹര്‍ഷകുമാര്‍ , കൂടാതെ കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിലെ എസ്.എച്ച്.ഓ മാരും പങ്കെടുത്തു. 250 ഓളം സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തവണ സ്പെഷ്യൽ ഡ്യൂട്ടിക്കായി എരുമേലിയിൽ നിയോഗിച്ചിരിക്കുന്നത്.
സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി.
ജോവാൻ മധുമല
0
Tags
Top Stories