കു​വൈ​റ്റ്-​ ക​ണ്ണൂ​ർ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സി​ൽ മാ​റ്റം; ചില സർവീസുകൾ റദ്ദാക്കി, ചില ദിവസങ്ങളിൽ പ്ര​ത്യേ​ക സ​ർ​വി​സ്


 

കുവെെറ്റ് സിറ്റി: കുവെെറ്റിൽ നിന്നും കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സമയത്തിൽ മറ്റം. ചില സർവീസുകൾ റദ്ദാക്കിയിട്ടുമുണ്ട്. നവംബർ 30, ഡിസംബർ ഏഴ് തിയതിക ളിൽ കുവെെറ്റിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് ആണ് റദ്ദാക്കിയിരിക്കുന്നത്. ഈ ദിവസത്തിന് പകരം തൊട്ടടുത്ത ദിവസങ്ങളിൽ പകരം സർവിസ് നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.പുതുക്കിയ ദിവസങ്ങളിൽ നിങ്ങൾക്ക് സർവീസ് ആവശ്യമില്ലെങ്കിൽ റീഫണ്ടോടെ ടിക്കറ്റ് റദ്ദാക്കാം. പുതുക്കിയ സമയക്രമം ടിക്കറ്റ് എടുത്ത യാത്രക്കാരെ എയര്ർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഡിംസംബറിൽ യാത്രക്കായി തയ്യാറടുക്കുന്നവർ ശ്രദ്ധിക്കുക. നിരക്കിൽ നല്ല വിത്യാസം ഉണ്ട്. ഡിസംബർ ആദ്യത്തിൽ ആണ് നിങ്ങൾ യാത്ര ചെയ്യാൻ പോകുന്നതെങ്കിൽ 50 ദിനാറിന് താഴെ നൽകി കണ്ണൂരിലേക്ക് പറക്കാം. പിന്നീട് അതിന് മുകളിലുള്ള തുക നൽകിയായിരിക്കും ടിക്കറ്റ് എടുക്കേണ്ടി വരുക.ഡിസംബർ അവസാനത്തിലേക്ക് യാത്ര മാറ്റിവെക്കുകയാണെങ്കിൽ നല്ലൊരു തുക ടികറ്റിനായി മാറ്റിവെക്കേണ്ടി വരും. 65 ദീനാറിന് മുകളിൽ നൽകേണ്ടി വരും. കണ്ണൂരിൽ നിന്ന് കുവൈറ്റിലേക്ക് ഡിസംബർ അവസാനത്തിലും നിരക്ക് ഉയരും. ഡിസംബർ രണ്ടിന് പുലർച്ച ഒരുമണിക്ക് കുവെെറ്റിൽ നിന്നും കോഴിക്കോട്ടേക്ക് പേകാൻ തീരുമാനിച്ചിരുന്ന വിമാനവും റദ്ദാക്കിയിട്ടുണ്ട്. ഈ യാത്രക്കാർക്ക് ഡിസംബർ ഒന്നിന് ഉച്ചക്ക് പുറപ്പെടുന്ന വിമാനത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Previous Post Next Post