സെൽവിന്റെ ഹൃദയവുമായി ഹെലികോപ്ടർ കൊച്ചിയില്‍…


 
കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച തമിഴ്‌നാട് സ്വദേശി സെൽവിൻ ശേഖറിന്റെ ഹൃദയവുമായി ഡോക്ടർമാരുടെ സംഘം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 16കാരനായ ഹരിനാരായണന്റെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായാണ് ഹെലികോപ്ടർ മാർഗം ഹൃദയം എത്തിച്ചത്. വൃക്കയും പാൻക്രിയാസും ഇതോടൊപ്പമുണ്ട്.

50 മിനിറ്റെടുത്താണ് ഹെലികോപ്ടർ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിയത്. അവയവങ്ങൾ അതിവേഗം ആശുപത്രികളിലെത്തിക്കാനുള്ള സജ്ജീകരണങ്ങൾ നേരത്തെ തന്നെ ഒരുക്കിയിട്ടുണ്ട്. ആദ്യം ലിസി ആശുപത്രിയിലേക്കാണ് അവയവം കൊണ്ടുപോകുക. ഇവിടെയാണ് ഹരിനാരായണന്റെ ശസ്ത്രക്രിയ നടക്കുന്നത്. പാൻക്രിയാസും വൃക്കയും ആസ്റ്റർ മെഡിസിറ്റിലെ രണ്ടു രോഗികൾക്കു ദാനംചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. ഹൃദയം ലിസി ആശുപത്രിയിൽ എത്തിക്കുന്നതിനു പിന്നാലെ ബാക്കി അവയവങ്ങൾ അതിവേഗം ആസ്റ്ററിലും എത്തിക്കും.
Previous Post Next Post