കോട്ടയം പളളത്ത് സ്കൂട്ടറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യംപുത്തൻ ചന്ത റ്റിഎംആർ ജംഗ്ഷനിലാണ് ഇന്ന് മൂന്ന് മണിയോടെ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചത്.
പൂവൻതുരുത്തിൽ താമസിക്കുന്ന കർണാടക സ്വദേശിയായ പ്രശാന്ത് ഷെട്ടിയാണ് മരിച്ചത്.
എതിർ ദിശയിലെത്തിയ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ പ്രശാന്തിന്റെ മുഖത്തും, തലയ്ക്കുമാണ് പരിക്കേറ്റത്.
ഉടൻ തന്നെ ഇത് വഴി എത്തിയ ലീഗൽ മെട്രോളജിയുടെ വാഹനത്തിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇടിച്ച മറ്റൊരു സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നയാൾക്ക് പരിക്കേറ്റു.
Previous Post Next Post