നക്ഷത്രഫലം ഡിസംബർ 10 മുതൽ 16 വരെ - സജീവ് ശാസ്താരംമുഖ്യധാരാ മാധ്യമങ്ങളിൽ കഴിഞ്ഞ 2 പതിറ്റാണ്ടുകൾ ആയി ജ്യോതിഷ സംബന്ധമായ പംക്തികൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി .ശാസ്‌താരം

ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് ജ്യോതിഷ സംബന്ധമായ വിഷയങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 

⚪  96563 77700


നക്ഷത്രഫലം ഡിസംബർ  10  മുതൽ 16 വരെ  

അശ്വതി  : മാനസിക സന്തോഷമത്തിൽ വർദ്ധന ,  വാഹന ലാഭം ,  തൊഴിൽ അന്വേഷണത്തിൽ  വിജയം പ്രതീക്ഷിക്കാം.രോഗദുരിത ശമനം ,  പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും.  ധനപരമായി നിലനിന്നിരുന്ന വിഷമതകൾ ശമിക്കും .


ഭരണി    :തൊഴിൽ പരമായി അനുകൂല വാരം , പൊതുപ്രവര്ത്തനങ്ങളില് വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്ധിക്കും. വാക്കുതര്ക്കങ്ങളിലേര്പ്പെട്ട് അപമാനമുണ്ടാകും. ചെവിക്ക് രോഗ  ബാധയുണ്ടാകും 


കാർത്തിക  : ഉത്തരവാദിത്തങ്ങള് വര്‍ധിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളില് ഏര്‍പ്പെടുവാന് സാധിക്കും. ബിസിനസില് മികവു പുലര്‍ത്തും. ഔഷധങ്ങളില് നിന്ന് അലര്‍ജി പിടിപെടാന് സാധ്യത. വിദ്യാർഥികൾക്ക്  ഉപരിപഠനത്തിന് സാധ്യത. അവിചാരിത പണച്ചെലവ് നേരിടും . 


രോഹിണി  :  മാനസികമായി  വിഷമിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന സൂചനകളുണ്ടാകും. വിവാഹാലോചനകളില് ഉത്തമബന്ധം ലഭിക്കും. സാഹിത്യരംഗത്ത് ശോഭിക്കും.  സാമ്പത്തിക മായി ചെറിയ വിഷമതകള് നേരിടും. രോഗദുരിത ശമനം ,   സുഹൃദ് സഹായം ലഭിക്കും.


മകയിരം  :  ബന്ധുജനങ്ങൾ  തമ്മിൽ നിലനിന്നിരുന്ന   അകല്‍ച്ച കുറയ്ക്കുവാന് സാധിക്കും. കുടുംബ പരമായ ചെറിയ ചടങ്ങുകളിൽ സംബന്ധിക്കും.കടം നല്കിയ പണം തിരികെ ലഭിക്കും. ബന്ധുജന  സമാഗമം ഉണ്ടാകും. സര്ക്കാരിൽ നിന്നും  ആനുകൂല്യങ്ങൾ  ലഭിക്കും,     സഹോദരസ്ഥാനീയരിൽനിന്നും  ഗുണാനുഭവം.


തിരുവാതിര  : താല്‍ക്കാലിക ജോലികള് സ്ഥിരപ്പെടാന് സാധ്യത. രോഗാവസ്ഥയില് കഴിയുന്നവര്‍ക്ക് ആശ്വാസം. ഭക്ഷണസുഖം വര്‍ധിക്കും.  ഉദ്യോഗസ്ഥര്ക്ക് ഇഷ്ട സ്ഥലത്തേക്ക് മാറ്റം ഉണ്ടാകും,  വ്യവഹാരങ്ങളിൽ വിജയം പ്രതീക്ഷിക്കാം, വിവാഹം വാക്കുറപ്പിക്കും. 


പുണർതം  : ബന്ധുജനങ്ങളില് നിന്ന് അകന്നു കഴിയേണ്ടിവരും. വാതജന്യരോഗത്താല് വിഷമിച്ചിരുന്നവര്‍ക്ക് ആശ്വാസം. വിവാഹാലോചനകളില് പുരോഗതി. വിദ്യാർഥികൾക്കു  മത്സരപ്പരീക്ഷകളിൽ  ഉന്നത വിജയം. ഔദ്യോഗികരംഗത്ത് അംഗീകാരം. 


പൂയം    : കുടുംബത്തില് നിലനിന്നിരുന്ന പ്രശ്നങ്ങളില് ആശ്വാസം. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ക്ക് രോഗദുരിതസാധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. ചെറിയ രോഗങ്ങൾക്ക് ഔഷധ സേവ വേണ്ടിവരും . വിവാഹക്കാര്യത്തിൽ  ഉചിതമായ തീരുമാനമെടുക്കും. 


ആയില്യം    : സ്വഭാവത്തില് സ്വാര്ഥത വര്‍ധിക്കും. തന്മൂലം മറ്റുള്ളവരുമായി അകല്‍ച്ചയോ പരിഭവമോ ഉണ്ടാകുവാന് സാധ്യത. രോഗാവസ്ഥയില് കഴിഞ്ഞിരുന്നവര്‍ക്ക് ആശ്വാസം. ഔഷധസേവ അവസാനിപ്പിക്കുവാന് സാധിക്കും. കര്മ്മരംഗം പുഷ്ടിപ്പെടും.


മകം  : പുരോഗതിയുള്ള വാരമാണ് . ഭാഗ്യങ്ങൾ  അനുഭവത്തിൽ വരും  , ധനപരമായ ആനുകൂല്യം , സ്വന്തക്കാർക്ക് രോഗബാധാസാദ്ധ്യത മൂലമുണ്ടായിരുന്ന  വിഷമങ്ങൾ ശമിക്കും ,  തൊഴിൽരംഗത്ത്അന്യരുടെ ഇടപെടൽ വഴി നേട്ടം ,  പണമിടപാടുകൾക്ക്  വാരം  അനുകൂലം. 


പൂരം  : വ്യവഹാര വിജയം, ഭൂമിയിൽനിന്നുള്ള  ധനലാഭം , തൊഴിലിൽപരമായി അനുകൂലമായസാഹചര്യം.പൊതു പ്രവർത്തനത്തിൽ വിജയംകൈവരിക്കും,ബന്ധു ജനസമാഗമം മൂലം മനസ്സന്തോഷം , യാത്രകൾ വേണ്ടിവരും. 


ഉത്രം : സഹോദരഗുണം വർദ്ധിക്കും,അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും,തൊഴിൽ മേഖല ശാന്തമാകും,  വാഹനങ്ങൾ പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക., വിവാഹ  ആലോചനകളിൽ പുരോഗതി തീരുമാനം എന്നിവയുണ്ടാകും. 


അത്തം  :  പൊതു പ്രവർത്തങ്ങളിൽ പ്രശസ്തി വർദ്ധിക്കും , സാമ്പത്തികമായി അനുകൂലം, രോഗ ശമനം പ്രതീക്ഷിക്കാം, തൊഴിൽ രംഗത്ത് മികച്ച  വിജയം. സുഹൃദ്സമാഗമം സന്തോഷം  നൽകും. 


ചിത്തിര  : ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും , സന്താന ഗുണമനുഭവിക്കും,കുടുംബ സൗഖ്യവർദ്ധന,  ബിസിനസ്സിൽ പുരോഗതി , മാനസികമായ സംതൃപ്തി, കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. 


ചോതി  : ആരോഗ്യ വിഷമതകൾ ശമിക്കും  , തൊഴിൽ പരമായി അനുകൂലമായ തീരുമാനങ്ങൾ  , ധനപരമായി നേട്ടങ്ങൾ , മാനസികസുഖവർദ്ധന , പ്രവർത്തനങ്ങളിൽ നേട്ടം,    പരീക്ഷാ വിജയം . 


വിശാഖം  : താൽക്കാലിക ജോലികൾ സ്ഥിരപ്പെടും , തൊഴിൽപരമായ യാത്രകൾ  അതുവഴി നേട്ടങ്ങൾ , ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യം , ധനപരമായ നേട്ടങ്ങൾ . .


അനിഴം  : ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും , മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും , ബിസിനസ്സിൽ  നേട്ടങ്ങൾ ഉണ്ടാക്കും, വരവിനേക്കാൾ ചെലവ് അധികരിക്കും, പ്രതിസന്ധികളെ അതിജീവിക്കും.


തൃക്കേട്ട  : ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും , സന്താനങ്ങൾക്ക് രോഗാരിഷ്ടതയിൽ നിന്ന് മോചനം  , സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ , ധനപരമായി  അനുകൂലം. തൊഴിൽ രംഗത്ത്  പുരോഗതി, പുതിയ കോഴ്‌സുകളിൽ പ്രവേശനം. 


മൂലം   :  ജീവിത പങ്കാളിക്ക് നേട്ടങ്ങൾ , ആരോഗ്യപരമായ വിഷമതകൾ ശമിക്കും , തൊഴിൽ രംഗത്ത്   നല്ല മാറ്റങ്ങൾ   നേട്ടങ്ങൾ, മാനസിക സന്തോഷം വർദ്ധിക്കും , കടമിടപാടുകൾ കുറയ്ക്കാൻ കഴിയും. പുതിയ  ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും, കടങ്ങൾ വീട്ടുവാൻ സാധിക്കും.


പൂരാടം   :   ബന്ധുക്കൾ വഴി  കാര്യസാദ്ധ്യം . . പ്രണയബന്ധങ്ങള്ക്ക് അംഗീകാരം.  ബിസിനസില് അവിചാരിത നേട്ടം. മുമ്പ്  കടം നല്കിയിരുന്നു പണം തിരികെ കിട്ടും.കുടുംബത്തിൽ  നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശത്തുനിന്ന്  നാട്ടിൽ തിരികെയെത്തുവാൻ സാധിക്കും . 


ഉത്രാടം    : ഗൃഹനിർമ്മാണത്തിൽ  പുരോഗതി. വാക്കുതര്ക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക , മത്സര പരീക്ഷകളിൽ  പരാജയം നേരിടാൻ  ഇടയുണ്ട് .പലതരത്തിലുള്ള സാമ്പത്തിക  വിഷമതകൾ  അനുഭവിക്കും. ധനസമ്പാദനത്തിനുള്ള  ശ്രമങ്ങൾ  പരാജയപ്പെടും. 


തിരുവോണം   : തൊഴിൽ രംഗത്ത്   പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ  നേരിടും. ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ  അലസത വർദ്ധിക്കും . പൊതു രംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി ലഭിക്കും. 


അവിട്ടം   : സഹോദരഗുണം  ലഭിക്കും,  ധനലാഭം, സുഹൃത്തുക്കളുമായി നില നിന്നിരുന്ന  ഭിന്നത വിട്ടുമാറും  , പൊതുപ്രവർത്തനത്തിൽ  അവിചാരിത വിഷമങ്ങൾ, ബന്ധുക്കളിൽ നിന്നുള്ള സഹായം വഴി കടങ്ങൾ വീട്ടുവാൻ,അവസരം, ദാമ്പത്യ കലഹത്തിന് ശമനം. 


ചതയം    : സുഹൃത്തുക്കളുമായി തർക്കങ്ങളിൽ ഏർപ്പെടും ,  ഉല്ലാസയാത്രകൾക്ക്  അവസരമൊരുങ്ങും, കടങ്ങൾ വീട്ടും, ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്ങ്ങൾ ശമിക്കും.ജീവിത പങ്കാളിയ്ക്കുണ്ടായിരുന്ന  രോഗദുരിതം ശമിക്കും, തൊഴിൽപരമായ അലച്ചിൽ.

 

പൂരുരുട്ടാതി    : തൊഴിൽപരമായ നേട്ടങ്ങൾ ,  ചെലവ് നിയന്ത്രിക്കുവാൻ സാധിക്കും, .സഹോദര ഗുണം വർദ്ധിക്കും, ഉദര രോഗ സാദ്ധ്യത. കുടുംബ സൗഖ്യവർദ്ധന,  ബിസിനസ്സിൽ പുരോഗതി , മാനസിക മായ സംതൃപ്തി  ഭൂമി വാഹന വിൽപ്പന വഴി ധനലാഭം, പൊതുപ്രവർത്തനത്തിൽ ചെറിയ തിരിച്ചടികൾ. 


ഉത്രട്ടാതി   : പൊതു പ്രവർത്തനത്തിൽ ബന്ധുജന പിന്തുണ  കുറയും,  മാനസിക  സംഘർഷം വർദ്ധിക്കും , പ്രവർത്തനങ്ങളിൽ അവിചാരിത തടസ്സം. ഉപരിപഠനത്തിന് അവസരമൊരുങ്ങും, കടങ്ങൾ വീട്ടും, ദാമ്പത്യ ജീവിത പ്രശ്ങ്ങൾ പരിഹരിക്കും.

 

രേവതി   : ബന്ധു ഗുണം ലഭിക്കും  , പ്രധാന  തീരുമാനങ്ങൾ മാറ്റിവയ്ക്കും  ,  ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയത്തിന്  അൽപ്പം കൂടി കാത്തിരിക്കണം , ഗൃഹനിർമ്മാണത്തിൽ പുരോഗതി.മനസ്സിൽ സംഘർഷം അധികരിച്ചിരിക്കും, അന്യരുടെ വാക്കിനാൽ മനസ്സിന് മുറിവേൽക്കും.

Previous Post Next Post