പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി കു​ളി​ക്കു​ന്ന​ത് ഒ​ളി​ഞ്ഞു​നോ​ക്കി​യ കേ​സി​ലെ പ്ര​തിയ്ക്ക് ര​ണ്ട് വ​ർ​ഷം ക​ഠി​ന​ത​ടവും 10,000 രൂ​പ പി​ഴ​യും വിധിച്ചു

പ​റ​വൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി കു​ളി​ക്കു​ന്ന​ത് ഒ​ളി​ഞ്ഞു​നോ​ക്കി​യ കേ​സി​ലെ പ്ര​തിയ്ക്ക് ര​ണ്ട് വ​ർ​ഷം ക​ഠി​ന​ത​ടവും  10,000 രൂ​പ പി​ഴ​യും വിധിച്ചു.    ചെ​റാ​യി കോ​വി​ല​ക​ത്തും ക​ട​വ് ഏ​ലൂ​ർ വീ​ട്ടി​ൽ ശി​വ​നെ (62)യാണ്  പ​റ​വൂ​ർ അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്‌​ജി ടി.​കെ. സു​രേ​ഷ്  ശി​ക്ഷിച്ചത്.  

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2002 ജൂ​ലൈ 13നാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം നടന്നത്. മു​ന​മ്പം എ​സ്.​ഐ ആ​യി​രു​ന്ന സു​നി​ൽ​കു​മാ​റാ​ണ്​ കേ​സ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. പ്ര​വി​ത ഗി​രീ​ഷ്‌ കു​മാ​ർ ഹാ​ജ​രാ​യി.
Previous Post Next Post