മുഖ്യമന്ത്രിയും മന്ത്രിമാരും കൂടുതൽ സമയം ചിലവഴിക്കുക പാലായിൽ ,,ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് ഡിസം. 12 ന് വൈകുന്നേരം 5 മണിക്കാണ് പാലായിൽ എത്തുക പൊൻകുന്നത്ത് 4 മണിക്ക് നടക്കുന്ന യോഗത്തിനു ശേഷമാണ് പാലായിലേക്ക് തിരിക്കുക.




പാലാ: നവകേരള സദസ്സിനായി എത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കൂടുതൽ സമയം പങ്കെടുക്കുന്നത് പാലായിലായിരിക്കും. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് ഡിസം. 12 ന് വൈകുന്നേരം 5 മണിക്കാണ് പാലായിൽ എത്തുക പൊൻകുന്നത്ത് 4 മണിക്ക് നടക്കുന്ന യോഗത്തിനു ശേഷമാണ് പാലായിലേക്ക് തിരിക്കുക.


രാത്രി 8 മണി വരെ പാലായിലുണ്ടാവുമെന്നാണ് അറിയുന്നത്.എന്നാൽ യോഗം തുടങ്ങുന്നതിന് 3 മണിക്കൂർ മുൻപ് നിവേദനങ്ങൾ കൗണ്ടറുകളിൽ സ്വീകരിച്ചു തുടങ്ങും. കൂടുതൽ കൗണ്ടറുകൾ ക്രമീകരിക്കുന്നുണ്ട്.

വയോജനങ്ങൾ, അംഗപരിമിതർ എന്നിവർക്കായി പ്രത്യേകം കൗണ്ടറുകളും ഇരിപ്പിട സൗകര്യങ്ങളും ക്രമീകരിക്കുന്നുണ്ട്.

മുഖ്യമന്ത്രി നേരിട്ട് ക്ഷണിക്കുന്നു

പാലാ: നവകേരള സദസ്സിൽ പങ്കെടുക്കുന്നതിന്ന് ഓരോ വീടുകളിലേക്കും പ്രത്യേക ക്ഷണപത്രമാണ് നൽകുക മുഖ്യമന്ത്രി നേരിട്ട് എഴുതിയിരിക്കുന്ന ക്ഷണക്കത്ത് ഓരോ വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കും.ഇതിനായി 75000-ൽപരം ക്ഷണപത്രങ്ങളാണ് ഓരോ ബൂത്തുകളിലേക്കും എത്തിച്ചിരിക്കുന്നത്. ബൂത്ത്തല സംഘാടക സമിതിയും ജനപ്രതിനിധികളും ചേർന്ന് ക്ഷണപത്രം ഓരോ ഭവനങ്ങളിലും എത്തിക്കും.ഈ ആഴ്ച്ചയിൽ തന്നെ ക്ഷണക്കത്ത് വിതരണം പൂർത്തിയാക്കും
Previous Post Next Post