ഗോഡൗണുകളിലും, പണി സൈറ്റിലും മറ്റും സൂക്ഷിച്ചിരുന്ന നൂറോളം ഇരുമ്പ് ഷീറ്റുകളും, 200 മുട്ട് ജാക്കികളും, 70 സ്പാനും, മൂന്ന് ടൺ ഇരുമ്പും, 25 ചാക്കോളം സിമന്റും, ഒരു ക്ലോസെറ്റും ഉൾപ്പെടെ 9 ലക്ഷത്തോളം രൂപ വില വരുന്ന സാധനസാമഗ്രികൾ ഉൾപ്പെടെ അടിച്ചുമാറ്റി ,, ഒടുവിൽ പോലീസ് പിടിയിൽ
 ഈരാറ്റുപേട്ട : ഗോഡൗണിലും,പണി സൈറ്റിലുമായി സൂക്ഷിച്ചിരുന്ന ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ടു പേറെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തെക്കേക്കര മദീന നഗർ ഭാഗത്ത് തോട്ടുങ്കൽ വീട്ടിൽ നൗഫൽ റാവുത്തർ (39), ചേന്നാട് കെട്ടിടം പറമ്പ് ഭാഗത്ത് ചെരുവിൽ വീട്ടിൽ സുഭാഷ് സി.ഡി (44) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഈ വർഷം ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കെട്ടിട കോൺട്രാക്ടറായ പൂഞ്ഞാർ സ്വദേശിയുടെ പെരുനിലം, മറ്റക്കാട് എന്നീ സ്ഥലത്തുള്ള ഗോഡൗണുകളിലും, കൂടാതെ പണി സൈറ്റിലും മറ്റും സൂക്ഷിച്ചിരുന്ന നൂറോളം ഇരുമ്പ് ഷീറ്റുകളും, 200 മുട്ട് ജാക്കികളും, 70 സ്പാനും, മൂന്ന് ടൺ ഇരുമ്പും, 25 ചാക്കോളം സിമന്റും, ഒരു ക്ലോസെറ്റും ഉൾപ്പെടെ  9 ലക്ഷത്തോളം രൂപ വില  വരുന്ന സാധനസാമഗ്രികൾ ഇയാളുടെ ജോലിക്കാർ കൂടിയായ ഇരുവരും പാല സമയങ്ങളിലായി മോഷ്ടിച്ചുകൊണ്ടുപോവുകയായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒളിവിൽ കഴിഞ്ഞിരുന്ന  ഇവരെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ വിഷ്ണു വി.വി, എസ്.ഐ ഷാബുമോൻ ജോസഫ്, സി.പി.ഓ മാരായ ജിനു കെ.ആർ, ജോബി ജോസഫ്, ശരത് കൃഷ്ണദേവ്. ജിനു ജി നാഥ്, ഷാനവാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാണ്ട് ചെയ്തു.
Previous Post Next Post