മലപ്പുറം: മലപ്പുറത്ത് സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു. 25ലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മരവട്ടം ഗ്രെയ്‌സ് വാലി പബ്ലിക് സ്‌കൂളിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. പാങ്ങ് കടുങ്ങാമുടിയിൽ വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ ഓടയിലേക്ക് ബസ് മറിയുകയായിരുന്നു. കുട്ടികളെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു 25 വിദ്യാർത്ഥികൾക്ക് പരുക്കേറ്റു ,,നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ ഓടയിലേക്ക് ബസ് മറിയുകയായിരുന്നു
ജോവാൻ മധുമല
0
Tags
Top Stories