കിണറ്റിൽ വീണ് 3 വയസുകാരൻ മരിച്ചു ,, ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് സംഭവം.



ഒല്ലൂർ: മാന്ദാമംഗലത്ത് കിണറ്റിൽ വീണ് 3 വയസുകാരൻ മരിച്ചു. മാന്ദാമംഗലം മയിൽക്കുറ്റിമുക്ക് സ്വദേശി പള്ളത്ത് വീട്ടിൽ അനീഷിന്റെ മകൻ ആദവ് ആണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് സംഭവം. കുട്ടിയുടെ അച്ഛൻ അനീഷും, ഭാര്യ അശ്വതിയും വെട്ടുകാട് പോയിരിക്കുകയായിരുന്നു. ഈ സമയത്ത് അനീഷിന്റെ അമ്മയും സഹോദരിയുമാണ് കുട്ടിയെ നോക്കിയിരുന്നത്. ഇവരുടെ ശ്രദ്ധ തെറ്റിയ സമയത്താണ് ആൾ മറയില്ലാത്ത കിണറ്റിലേക്ക് കുട്ടി വീണത്. സഹോദരിയുടെയും അമ്മയുടെയും ബഹളം കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Previous Post Next Post