യുഎയില്‍ 7.1 കോടി രൂപ നേടി നേര് മുന്നേറുന്നു ..കേരളത്തില്‍ നിന്ന് നേര് 11.91 കോടി രൂപയാണ് നേടിയത്.


 

മലയാളി പ്രേക്ഷകരെ ആവേശത്തിലാക്കി മോഹൻലാല്‍ ചിത്രം നേര് വമ്പൻ വിജയത്തിലേക്ക് കുതിക്കുകയാണ്. നേര് മോഹൻലാലിന്റെ ഒരു വൻ തിരിച്ചുവരവാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. അത്ഭുപ്പെടുത്തുന്നതാണ് നേരിന് ലഭിക്കുന്ന കളക്ഷൻ. യുഎഇയിലും മോഹൻലാലിന്റെ നേരിന് വൻ കളക്ഷനാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സൗത്ത്‍വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുഎയില്‍ നേര് ആകെ 7.1 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് നേര് 11.91 കോടി രൂപയാണ് നേടിയത്. ആഗോളതലത്തില്‍ നേര് ആകെ 20.9 കോടി രൂപ നേടിയിട്ടുണ്ട് എന്നും ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുണ്ട്. എന്തായാലും നേര് വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.
Previous Post Next Post