തിരുവനന്തപുരം: തെലങ്കാനയിലെ കോൺഗ്രസ് മുന്നേറ്റം അഭിമാന നിമിഷമെന്ന് തെലങ്കാനയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. തെലങ്കാനയിൽ കോൺഗ്രസ് സര്‍ക്കാര്‍ അധികാരത്തിൽ വരും. എല്ലാവിഭാഗം ജനങ്ങളെയും നേരിട്ട് കണ്ട് അഭിപ്രായം തേടിയ ശേഷം സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. ഇക്കാര്യത്തിൽ സ്ക്രീനിംഗ് കമ്മറ്റിയിൽ ഇടപെടാതിരുന്ന ഹൈക്കമാൻൻഡിനോടാണ് നന്ദി പറയുന്നതെന്നും അത് ഗുണം ചെയ്തുവെന്നും മുരളീധരൻ പറഞ്ഞു. എംഎൽഎമാരോട് ആലോചിച്ച് തെലങ്കാനയിൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും. എംഎൽഎമാരിൽ ഒരാളും കോൺഗ്രസ് വിട്ട് പോകില്ല. റിസോര്‍ട്ട് രാഷ്ട്രീയമില്ലെന്നും ബസുകൾ കൊണ്ടുവന്നത് രാത്രി തന്നെ എംഎൽഎമാരെ എത്തിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെലങ്കാനയിൽ തിളങ്ങി കെ മുരളീധരൻ
ജോവാൻ മധുമല
0
Tags
Top Stories