പ്ലസ് ടു വിദ്യാർഥി കിണറ്റിൽ മരിച്ച നിലയിൽ


 
കോഴിക്കോട്: കൊയിലാണ്ടിയിൽ പ്ലസ് ടു വിദ്യാർഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ മാരിസ്വാമിയുടെയും റാണിയുടെയും മകൾ മുത്തുലക്ഷ്മിയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് കാണാതായ മുത്തുലക്ഷ്മിയെ അർധരാത്രിയോടെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രിക്കച്ചവടക്കാരാണ് മുത്തുലക്ഷ്മിയുടെ മാതാപിതാക്കൾ. വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി കുട്ടിയെ അലട്ടിയിരുന്നെന്നും ജീവനൊടുക്കുമെന്ന് കൂട്ടുകാർക്ക് സന്ദേശമയച്ചിരുന്നെന്നും പൊലീസ് പറയുന്നു.
Previous Post Next Post