✒️ ജോവാൻ മധുമല
പാമ്പാടി : പാമ്പാടിയിൽ വിവിധ ഇടങ്ങളിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ കരിങ്കൊടി കാട്ടി മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടയിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനീഷ് ബെന്നി, പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡണ്ട് ഷാൻ റ്റി ജോൺ, മണ്ഡലം സെക്രട്ടറി അഭിലാഷ് ളാക്കാട്ടൂർ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ജിത്തു ജോസ് എന്നിവരെ പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ സാൻജോസ് ഹോസ്റ്റലിനു മുൻപിൽ വച്ചാണ് കരിങ്കൊടി കാണിക്കുന്നതിനിടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. പാമ്പാടി വട്ടമലപ്പടിക്കലെ സൗത്ത് ഇൻഡ്യൻ ബാങ്കിൻ്റെ മുമ്പിലും കോൺഗ്രസ്സ് പ്രവർത്തകർ കരിങ്കൊടി വീശി
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സച്ചിൻ മാത്യു രതീഷ് തോട്ടപ്പള്ളിപ്രിൻസ് കാർത്തി എന്നിവർ ആണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ കരിങ്കൊടി കാണിച്ചത്
അറസ്റ്റിൽ ആയവരെ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ചിന്തു കുര്യൻ ജോയ്, അഡ്വ: സിജു കെ ഐസക്, കുഞ്ഞു പുതുശ്ശേരി, അനിയൻ മാത്യു, മാത്തച്ചൻ പാമ്പാടി, കെ..ആർ ഗോപകുമാർ, അനീഷ് ഗ്രാമറ്റം ബിജു പുത്തൻകുളം, എൻ. ജെ പ്രസാദ് എന്നിവർ എത്തി ജാമ്യത്തിൽ പുറത്തിറക്കി