എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗം (NICU) താത്കാലികമായി അടച്ചിടുകയാണെന്ന് അധികൃതരുടെ അറിയിപ്പ്. ഫെബ്രുവരി 9 മുതൽ ഫെബ്രുവരി 14 വരെയായിരിക്കും അടച്ചിടുക. അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് എൻഐസിയു താത്കാലികമായി പ്രവർത്തനരഹിതമാകുന്നത്. സമീപ ആശുപത്രികളിൽ നിന്നും മാസം തികയാതെ ജനിക്കുന്ന നവജാത ശിശുക്കളുടെയും, മറ്റ് റെഫറലുകളും ഈ കാലയളവിൽ ഒഴിവാക്കും. പൊതുജനങ്ങൾ ഇതുമായി സഹകരിക്കണമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അഭ്യർത്ഥിച്ചു.