വെള്ളൂർ പള്ളിയിൽ സംയുക്ത ക്രിസ്തുമസ് - പുതുവൽസര ആഘോഷങ്ങൾക്ക് ഒരുക്കങ്ങളായി.


പാമ്പാടി :-വെള്ളൂർ സെൻറ്  തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള സംയുക്‌ത ക്രിസ്തുമസ് - പുതുവൽസര ആഘോഷമായ ക്രിസ്തുമസ് മിസ്റ്റ് - 2023 ഡിസംബർ 31 ന്(31/12/23) നടത്തപ്പെടുന്നതാണ്. അന്നേ ദിവസം വൈകുന്നേരം 5.30 ന് പള്ളിയിൽ സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് ക്രിസ്തുമസ് - പുതുവൽസര ആഘോഷ പരിപാടികൾ ആരംഭിക്കുന്നതാണ്. പള്ളി വികാരി ഫാ.തോമസ് പള്ളിയമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സംയുക്ത  ക്രിസ്തുമസ് -പുതുവൽസര ആഷോഷ  സമ്മേളനം അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ ഉൽഘാടനം ചെയ്യുന്നതാണ്. സമ്മേളനത്തിൽ കുട്ടിക്കാനം മരിയൻ കോളജ് അസ്സോസിയേറ്റ് പ്രൊഫസർ ആൻറ് കോർപറേറ്റ് റിലേഷൻ ഹെഡും, കരിയർ പാത്ത് വേ സി.ഇ.ഓ യുമായ ഡോ. ബ്രിജേഷ് ജോർജ് ജോൺ
 ക്രിസ്തുമസ് ദൂത് നൽക്കുന്നതാണ്.  മീനടം സെൻറ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ.ജോസി ഏബ്രഹാം അട്ടച്ചിറ
കലാസന്ധ്യാ ഉൽഘാടനം ചെയ്യുന്നതാണ്. സമ്മേളനത്തിൽ യൂത്ത് അസ്സോസിയേഷൻ കോട്ടയം ഭദ്രാസന ജനറൽ സെക്രട്ടറി ഷാൻ. ടി. ജോൺ ,പള്ളി ട്രസ്റ്റി അഡ്വ.ഷൈജു.സി. ഫിലിപ്പ്, സെക്രട്ടറി പ്രദീപ് തോമസ്, യൂത്ത് അസ്സോസിയേഷൻ സെക്രട്ടറി അഖിൽ കുര്യൻ ഇഞ്ചക്കാട്ട്,
സണ്ടേസ്കൂൾ ഹെഡ്മാസ്റ്റർ  എ.ഇ ഏബ്രഹാം, വനിത സമാജം സെക്രട്ടറി ഷൈലമ്മ ചെറിയാൻ എന്നിവർ പ്രസംഗിക്കുന്നതാണ്.
തുടർന്ന് സാന്താക്ലോസ് സംഗമവും , നമ്മുടെ സണ്ടേ സ്ക്കൂളിലേയും, സമീപ സണ്ടേസ്ക്കൂളിലെയും ,കുട്ടികളുടെ വിവിധ കലാപരിപാടികളും , മജീഷ്യൻ ജെറിൻ ഈപ്പൻ മേലേലിന്റെ മാജിക് ഷോയും  ഉണ്ടായിരിക്കുന്നതാണ്. ക്രിസ്തുമസ്-പുതുവൽ ആഘോഷത്തിനോട് അനുബന്ധിച്ച് നടക്കുന്ന ക്രിസ്തുമസ് ട്രീ മൽസരത്തിൽ ഒന്നാം സ്ഥാനം കിട്ടുന്ന വിജയിക്ക് ചിരട്ടേപ്പറമ്പിൽ സി.പി. ഫിലിപ്പ് മൊമ്മോറിയൽ എവർറോളീങ്ങ് ട്രോഫിയും, 2501 രൂപ കാഷ് അവാർഡും , രണ്ടാം സ്ഥാനം കിട്ടുന്ന വിജയിക്ക് ചിരട്ടേപ്പറമ്പിൽ ശോശാമ്മ ഫിലിപ്പ് മൊമ്മോറിയൽ എവർറോളീങ്ങ് ട്രോഫിയും 1501 രൂപ കാഷ് അവാർഡും , മൂന്നാം സ്ഥാനം കിട്ടുന്ന വിജയിക്ക് 1001 രൂപ കാഷ് അവാർഡും നൽക്കുന്നതാണ്.  

ഡിസംബർ 25 ന് (25/12/23 ) വൈകുന്നേരം 6.00 ന് ക്രിസ്തുമസ് ട്രീ മൽസരം ആരംഭിക്കുന്നതും , മൽസരത്തിൽ പങ്കെടുന്നുവരുടെ ഭവനത്തിൽ ട്രീ ക്രമീകരിക്കേണ്ടതാണ്. അന്നേ ദിവസം വിധികർത്താകൾ നേരിട്ടെത്തി ട്രീ വിലയിരുത്തി വിധി നിർണ്ണയം നടത്തുന്നതാണ്. യൂത്ത് അസ്സോസിയേഷൻ ആഭിമുഖ്യത്തിൽ ഉള്ള ക്രിസ്തുമസ് കരോൾ സർവ്വീസ് ഡിസംബർ 22, 23, 24 തീയതികളിൽ നടത്തപ്പെടുന്നതാണ്.
ആഘോഷ പരിപാടികൾക്ക്  
യൂത്ത് അസ്സോസിയേഷൻ ഭാരവാഹികളായ അഖിൽ കുര്യൻ ഇഞ്ചക്കാട്ട്, ദിനു കുര്യാക്കോസ്, ബോണി തോമസ് ,ജിതിൻ ഇലവുങ്കൽ, അലൻ ഐസക്ക്, സങ്കേത് .കെ.ഷിബു, റ്റിജു അന്ത്രയോസ്
 എന്നിവർ നേതൃത്വം നല്ക്കുന്നതാണ്.
Previous Post Next Post