നവ കേരള സദസ്സ് ലോകത്തിന് മാതൃകയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്നവ കേരള സദസ്സ് ലോകത്തിന് മാതൃകയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സര്‍ക്കാര്‍ ജനങ്ങളിലേക്ക് ഇറങ്ങിയെന്നത് ലോകത്ത് പുതുമ നിറഞ്ഞ പ്രവര്‍ത്തനമാണ്. നവ കേരള സദസ്സ് ജനം സ്വീകരിച്ചു. കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ ഒറ്റപ്പെട്ടുവെന്നും റിയാസ് വിമര്‍ശിച്ചു.

നവകേരള സദസ്സിനെതിരായ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മുദ്രാവാക്യം അറിയില്ല. ക്വട്ടേഷന്‍ സംഘങ്ങളെ കൊണ്ടുവരുന്നതുപോലെയാണ് സമരത്തിന് ആളെ കൂട്ടുന്നത്. മുഖ്യമന്ത്രിയെ തെറിവിളിക്കാന്‍ പ്രതിപക്ഷ നേതാവ് നേതൃത്വം നല്‍കുകയാണെന്നും റിയാസ് ആരോപിച്ചു.
#navakeralasadas
Previous Post Next Post