സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങളും മുന്‍ മന്ത്രിമാരുമായ കെകെ ശൈലജ സിറ്റിങ് സിറ്റായ മട്ടന്നൂരിലും ടിപി രാമകൃഷ്ണന്‍ പേരാമ്പ്രയിലും മത്സരിക്കില്ല. ജയം ഉറപ്പുള്ള ഒരു മണ്ഡലത്തിലും ടേം വ്യവസ്ഥയില്‍ ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ലെന്ന് ജനറല്‍ സെക്രട്ടറി എംഎ ബേബി കൂടി പങ്കെടുത്ത യോഗം തീരുമനിച്ചു. അതേസമയം ചെറിയ ഭൂരിപക്ഷത്തിന് പരാജയപ്പെടുന്ന പേരാവൂരില്‍ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂരില്‍ ശൈലജ മത്സരിക്കട്ടേയെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ ഇതിനോട് ശൈലജ അനുകൂല നിലപാട് അറിയിച്ചിട്ടില്ലെന്നാണ് വിവരം.