കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയിൽ മോഷണം

 കൊടുങ്ങല്ലൂർ : ചേരമാൻ പള്ളിയിൽ മോഷണം. മഖ്ബറയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം മോഷണം പോയി. ഹബീബ് ഇബ്നു മാലിക്കിൻ്റെയും, ഖുമരിയ്യ ബീവിയുടെയും ഖബറിടമുള്ള മഖ്ബറയിലാണ് മോഷണം നടന്നത്.

 പള്ളിയുടെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന മൂവ്വായിരം രൂപ കവരുകയായിരുന്നു.

 ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മോഷണം നടന്നത്. അതേസമയം, മോഷ്ടാവിൻ്റേതെന്ന് കരുതുന്ന സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. രാവിലെ പള്ളിയിലെത്തിയവരാണ് മോഷണവിവരം ആദ്യമറിഞ്ഞത്.

 സംഭവത്തിൽ കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
Previous Post Next Post