മകളുടെ വിവാഹത്തലേന്ന് അച്ഛൻ കുഴ‍ഞ്ഞുവീണ് മരിച്ചു


 
മലപ്പുറം: മകളുടെ വിവാഹത്തലേന്ന് അച്ഛൻ കുഴ‍ഞ്ഞുവീണ് മരിച്ചു. അധ്യാപകനാ‌യ മേലാറ്റൂർ ചെമ്മാണിയോട്ടെ പങ്കത്ത് രാധാകൃഷ്ണൻ (57) ആണ് മരിച്ചത്. മകളുടെ വിവാഹത്തലേന്ന് പുലർച്ചെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. രാത്രി ഒരു മണിയോടെ വീട്ടിൽ കുഴഞ്ഞുവീണ രാധാകൃഷ്ണനെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നായിരുന്നു മകൾ റീതു കൃഷ്ണയുടെ വിവാഹം. അതിനിടെയാണ് പിതാവ് കുഴഞ്ഞുവീണത്. മാലിദ്വീപിൽ അധ്യാപകനായി ജോലി ചെയ്യുകയാണ് രാധാകൃഷ്ണൻ. 15 ദിവസം മുൻപാണ് നാട്ടിലെത്തിയത്. അടുത്തമാസം ഏഴിന് തിരിച്ചു പോകാനിരിക്കെയാണ് മരണം. ഭാര്യ റീന. മറ്റൊരു മകൾ: റിയാകൃഷ്ണ
Previous Post Next Post