കോൺഗ്രസ് നേതാവിന്റെ അറസ്റ്റിനു പിന്നാലെ അമ്മ യാത്രയായി; ഇടക്കാല ജാമ്യത്തിൽ അമ്മയ്ക്ക് അന്ത്യകർമ്മങ്ങൾ ചെയ്ത് മകൻ


കോഴിക്കോട്: കോൺഗ്രസ് നേതാവിന്റെ അറസ്റ്റിനു പിന്നാലെ അമ്മയും യാത്രയായി. പോലീസ് സ്റ്റേഷൻ ഉപരോധന മാർച്ചിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ഉള്ളിയേരി മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ലിനീഷ് കുമാറിന്റെ അമ്മ കുന്നത്തറ ചെങ്കുനിമ്മൽ കല്യാണി അമ്മ (82) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

വ്യാഴാഴ്ച രാത്രി 8.30ന് അമ്മയ്ക്ക് ആശുപത്രിയിലേക്കു ഭക്ഷണം കൊണ്ടുപോകാൻ വീട്ടിലെത്തിയപ്പോഴാണ് ലിനീഷ് കുമാറിനെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. 

20നു നടന്ന പൊലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്തു എന്നതിന്റെ പേരിലാണു ലിനീഷിനെ കണ്ടാലറിയാവുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തി പിടികൂടിയത്.

അതേസമയം, രണ്ടു ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മ ഇതറിഞ്ഞതോടെ അസ്വസ്ഥയായി. ഇന്നലെ 12 മണിയോടെ മരിക്കുകയും ചെയ്തു.
Previous Post Next Post