നവകേരള സദസ്സിനിടെ മാധ്യമപ്രവർത്തകനെ പൊലീസ് മർദ്ദിച്ചതായി പരാതി. മാധ്യമം ആലപ്പുഴ ബ്യൂറോ ഫോട്ടോഗ്രാഫർ മനു ബാബുവിനാണ് മർദ്ധനമേറ്റത്.
ആലപ്പുഴ: നവകേരള സദസ്സിനിടെ മാധ്യമപ്രവർത്തകനെ പൊലീസ് മർദ്ദിച്ചതായി പരാതി. മാധ്യമം ആലപ്പുഴ ബ്യൂറോ ഫോട്ടോഗ്രാഫർ മനു ബാബുവിനാണ് മർദ്ധനമേറ്റത്. ചേർത്തല തവണക്കടവിൽ വച്ച് സ്കൂട്ടർ തടഞ്ഞ് പൊലീസ് മർദ്ദിച്ചതായി പരാതിയിൽ പറയുന്നു.

സ്കൂട്ടർ മറിച്ചിട്ട ശേഷം പൊലീസുകാർ താക്കോൽ ഊരിയെടുത്തതായും മനു പറഞ്ഞു. എന്നാൽ മന്ത്രിമാർ സഞ്ചരിച്ച വാഹനത്തിന് മനു തടസം ഉണ്ടാക്കിയെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
Previous Post Next Post