സുധാകരന്റേത് ആർഎസ്എസ് പ്രസ്താവന; കോൺഗ്രസിന്റെ സംഘ്പരിവാർ മുഖം തെളിഞ്ഞു: മന്ത്രി രാജീവ്


സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും സംഘ്പരിവാർ അനുഭാവമുള്ളവരെ നിയമിച്ച ഗവർണർക്ക് പിന്തുണ നൽകിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ വിമർശിച്ച് മന്ത്രി പി രാജീവ്. കെപിസിസി പ്രസിഡന്റിന്റേത് ആർഎസ്എസ് പ്രസ്താവനയാണ്. വിദ്യാഭ്യാസത്തെ വർഗീയതക്ക് ഉപയോഗിക്കുമ്പോൾ കോൺഗ്രസ് കുട പിടിക്കുകയാണ്. കോൺഗ്രസിന്റെ സംഘ്പരിവാർ മുഖം കൂടുതൽ തെളിഞ്ഞതായും പി രാജീവ് വ്യക്തമാക്കി. 
വണ്ടിക്ക് മുന്നിൽ ചാടുന്ന ആളെ എന്തിനാണ് പിടിച്ചു മാറ്റുന്നത് എന്നാണ് കെ സുധാകരൻ ചോദിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വണ്ടിക്ക് മുന്നിൽ ചാടി മരിക്കണമെന്നാണ് സുധാകരന്റെ ആഗ്രഹം. കേരള വിരുദ്ധ മുന്നണി ആരിഫ് മുഹമ്മദ് ഖാന്റെയും വിഡി സതീശന്റെയും നേതൃത്വത്തിൽ കേരളത്തിൽ പ്രവർത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു
Previous Post Next Post