ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് അപകടം; കുടുങ്ങിപ്പോയ രണ്ട് പേരില്‍ ഒരാളെ രക്ഷപ്പെടുത്തി


തിരുവനന്തപുരം: ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് അപകടത്തില്‍പ്പെട്ടവരില്‍ ഒരാളെ രക്ഷപ്പെടുത്തി.
 കുഴിയെടുക്കുന്നതിനിടെ രണ്ട് തൊഴിലാളികളാണ് മണ്ണിനടിയില്‍ കുടുങ്ങിപ്പോയത്. ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പത്ത് അടി താഴ്ചയിലാണ് മണ്ണിടിഞ്ഞത്. 

രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ് മണ്ണിടനടിയില്‍ അകപ്പെട്ടത്. മറ്റ് തൊഴിലാളികള്‍ ഉടന്‍ തന്നെ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു.
Previous Post Next Post