ആറു വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനിൽ നിന്ന് ചാടി മരിച്ചു.
ശാസ്താംകോട്ട : മാവേലിക്കര പുന്നമൂട് ആനക്കുട്ടിൽ മകൾ നക്ഷത്രയേ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതി പിതാവ് ശ്രീമഹേഷാണ് ട്രെയിനിൽ നിന്നും ചാടി മരിച്ചത്.

ആലപ്പുഴ കോടതിയിലെ വിചാരണ കഴിഞ്ഞ് തിരികെ കൊണ്ടുപോകുമ്പോൾ ശാസ്താകോട്ടക്ക് സമീപത്ത് വച്ചാണ് ട്രയിനിൽ നിന്നു ചാടി മരിച്ചത്.

കഴിഞ്ഞ ജൂൺ 7 നാണ് രാത്രിയാണ് മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെ (6) മഴു ഉപയോഗിച്ചു അച്ഛൻ ശ്രീമഹേഷ് കൊലപ്പെടുത്തിയത്.

മകളെ വെട്ടിക്കൊലപ്പെടുത്തിയശേഷം പ്രതി സ്വന്തം അമ്മയെയും വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു.

കേസിൽ അറസ്റ്റിലായി റിമാൻഡിലായതിനുപിന്നാലെ മാവേലിക്കര സബ് ജയിലിൽവച്ച് പ്രതി കഴുത്തു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.

പ്രതിയുടെ ഭാര്യ നേരത്തേ ആത്മഹത്യ ചെയ്തിരുന്നു.
Previous Post Next Post