പത്തനംതിട്ട: മൈലപ്രയിൽ വയോധികനെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൈലപ്ര സ്വദേശിയും വ്യാപാരിയുമായ ജോര്‍ജ് ഉണ്ണുണ്ണി (73) ആണ് മരിച്ചത്. വായില്‍ തുണി തിരുകി, കൈകാലുകള്‍ കെട്ടിയ നിലയിലായിരുന്നു വ്യാപാരിയുടെ മൃതദേഹം കടയ്ക്കുള്ളിലുണ്ടായിരുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പൊലീസ് പരിശോധനയില്‍ കടയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് കാണാനില്ലെന്ന് വ്യക്തമായി. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്തുകയാണ് പൊലീസ്. മൈലപ്രയില്‍ ഏറെക്കാലമായി കച്ചവടം നടത്തുന്ന വ്യക്തിയാണ് ജോര്‍ജ്. സ്റ്റേഷനറി സാധനങ്ങളും മറ്റു വീട്ടുസാധനങ്ങളും പഴങ്ങളും ഉള്‍പ്പെടെയുള്ളവ വില്‍ക്കുന്ന കടയിലാണ് സംഭവം.