വൈക്കത്തു യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവ് അറസ്റ്റിൽ.

 


 വൈക്കം: യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വടയാർ തലപ്പാറ ഭാഗത്ത് ചെമ്പാലയില്‍  വീട്ടിൽ അജിമോൻ (39) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വൈക്കം ക്ഷേത്രത്തിൽ തൊഴുത്‌ മടങ്ങിയ യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ  രാജേന്ദ്രൻ നായർ, എസ്.ഐ സുരേഷ്,സി.പി.ഓ ജാക്സൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Previous Post Next Post