വേദനസംഹാരിയായി ഉപയോഗിക്കുന്ന മെഫ്റ്റാലിനു എതിരെ ജനങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍




മരുന്ന് ശരീരത്തില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നും ആന്തരിക അവയവങ്ങളെ ബാധിച്ചേക്കുമെന്നും ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്‍ (ഐപിസി) മുന്നറിയിപ്പ് നല്‍കി.

കുറിപ്പടിയില്ലാതെ വാങ്ങാന്‍ കഴിയുന്ന ഓവര്‍-ദി-കൗണ്ടര്‍ മെഡിനാണ് മെഫ്താലിന്‍. തലവേദന, സന്ധി വേദന, ആര്‍ത്തവ വേദന തുടങ്ങിയവയ്ക്ക് സാധാരണയായി ഉപയോഗിക്കുന്ന മരുന്നാണ് ഇത്. കുട്ടികളിലെ കടുത്ത പനി കുറയ്ക്കുന്നതിനും ഇത് വ്യാപകമായി ഉപയോഗിക്കുന്നു.

മെഫ്താലിന്റെ ഉപയോഗം ഡ്രഗ് റാഷ് വിത്ത് ഇസിനോഫീലിയ അലര്‍ജിക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചില മരുന്നുകളോട് ശരീരം ശക്തമായി പ്രതികരിക്കുമ്പോഴാണ് ഈ സിന്‍ഡ്രോം ഉണ്ടാകുന്നത്. ഇത് ചര്‍മ്മത്തില്‍ ചുണങ്ങു പോലെ പ്രത്യക്ഷപ്പെടുകയും ആന്തരിക അവയവങ്ങളെ ബാധിക്കുകയും ചെയ്യും. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മരുന്ന് ഉപയോഗത്തില്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.

മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരോടും രോഗികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Previous Post Next Post