നവകേരള സദസ്സ്.. മാവേലിക്കര ഗവ.ബോയ്സ് ഹൈസ്കൂളിന്റെ മതിൽ പൊളിച്ചു…


മാവേലിക്കര: നവകേരള സദസ്സിന്റെ ഭാഗമായി മാവേലിക്കര ഗവ.ബോയ്സ് ഹൈസ്കൂളിന്റെ മതിൽ പൊളിച്ചു. ഇന്നലെ രാത്രി ജെസിബി ഉപയോഗിച്ചാണ് സ്കൂളിന്റെ മതിൽ പൊളിച്ചത്. നവകേരള സദസ്സിന് മുഖ്യമന്ത്രിയും സംഘവും സഞ്ചരിക്കുന്ന വാഹനം കയറുന്നതിന് മതിൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ അധികൃതർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഫണ്ടില്ലെന്ന് നഗരസഭ അറിയിക്കുകയായിരുന്നു.

ഇതിനിടെ മതിലിന്റെ ഒരു ഭാഗം പൊളിഞ്ഞു വീണിരുന്നു. മതിൽ പൊളിഞ്ഞതല്ല സാമൂഹിക വിരുദ്ധർ പൊളിച്ചതാണെന്ന നിഗമനത്തിലായിരുന്നു നഗരസഭ കൗൺസിൽ. പൊളിഞ്ഞ ഭാഗം കോൺഗ്രസിന്റെ നേതൃത്വത്തിൽ പുനർനിർമിക്കുകയും ചെയ്തു. എന്നാൽ ഇന്നലെ രാത്രി മതിൽ പൂർണമായും പൊളിച്ചു നീക്കുകയായിരുന്നു.
Previous Post Next Post