ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു.. മൂന്നുപേർക്ക് പരുക്കേറ്റു


കണ്ണൂർ: ടിപ്പർ ലോറി നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുമറിഞ്ഞ് ഒരാൾ മരിച്ചു. ഇന്ന് രാവിലെ 9 മണിയോടെ പരിയാരം പഞ്ചായത്തിലെ നെല്ലിപ്പറമ്പ് വെള്ളാവ് റോഡിൽ മുച്ചിലോട്ടിനു സമീപമാണ് അപകടം ഉണ്ടായത്. റോഡ് നിർമാണ പ്രവൃത്തികൾക്കായി മെറ്റലുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.

അപകടത്തിൽ ഒഡീഷ സ്വദേശി ഹോപ്ന സോറൻ (39) ആണ് മരിച്ചത്. ലോറി ഡ്രൈവർ ചപ്പാരപ്പടവ് സ്വദേശി റാഷിദ് (25), ഒഡീഷ സ്വദേശി ത്രിമൂർത്തി (30), പട്ടുവം മുതുകുട സ്വദേശി രമേശൻ (60) എന്നിവർക്ക് പരുക്കേറ്റു. റാഷിദിനെയും ത്രിമൂർത്തിയെയും പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും രമേശനെ കണ്ണൂർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 
Previous Post Next Post