കൊമ്പൻ വെട്ടിക്കാട് ചന്ദ്രശേഖൻ ചരിഞ്ഞു


 

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ വെട്ടിക്കാട് ചന്ദ്രശേഖൻ(57) ചരിഞ്ഞു. ചെങ്ങന്നൂരിൽ ക്ഷേത്രോത്സവത്തിന് എത്തിച്ച ആന അവശനിലയിൽ കിടപ്പായിരുന്നു. ചികിത്സ നൽകുന്നതിനിട​യിൽ ഇന്ന് വൈകുന്നേരം നാലരയോടെയാണ് ആന ചെരിഞ്ഞത്. കഴിഞ്ഞ ദിവസമാണ് ആനയെ​ ഉത്സവത്തി​നെത്തിച്ചത്. ആരോഗ്യപ്രശ്നങ്ങളുള്ള ആനയെ വിശ്രമം നൽകാതെ ഉത്സവത്തിന് കൊണ്ടുവന്നുവെന്ന് ആക്ഷേപമുണ്ട്. ദേവസ്വം ബോർഡിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് വന്നിരിക്കുകയാണ്.

Previous Post Next Post