
സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് പറയപ്പെടുമ്പോഴും സിറ്റിങ് എല്‍ഡിഎഫ്എം എല്‍എമാരില്‍ ഭൂരിഭാഗം പേര്‍ക്കും ശക്തമായ ജനപിന്തുണയെന്ന് സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനു വേണ്ടി പോള്‍ സര്‍വേ നടത്തിയ ഗുജറാത്ത് ആസ്ഥാനമായുള്ള ഏജന്‍സി നടത്തിയ സര്‍വേയിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സര്‍വേ ഫലങ്ങള്‍ പുറത്തുവന്നത് യുഡിഎഫില്‍ പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് ഇത് തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം. മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കനുഗോലുവിന്റെ നിര്‍ദേശം